ഗ്രഫിറ്റി ആർട്ടിസ്റ്റ് ക്യാമ്പ് ചിത്രകാരൻ യു.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രഫിറ്റി ആർട്ടിസ്റ്റ് ക്യാമ്പ് ചിത്രകാരൻ യു.കെ.രാഘവൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നു മാസം കൊണ്ട് ചിത്രകാരൻമാരുടെ കൂട്ടാഴ്മയിലൂടെ വിദ്യാലയ കെട്ടിടം ചിത്ര പുരയായി മാറ്റാനുള്ള സംരഭത്തിന്റെ തുടക്കമാണ് നടത്തിയത്. പ്രസിദ്ധരായ ചിത്രകാരൻമാർ പങ്കെടുക്കുന്ന കൂട്ടായ്മകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കുറ്റിയിൽ ശ്രീധരൻ, ഹരിദാസൻ, ഗ്രഫിറ്റി ക്യാമ്പ് ഡയറക്ടർ ലാൽ രജ്ഞിത് എന്നിവർ
സംസാരിച്ചു.
