ഗാന്ധിജയന്തി ദിനത്തിൽ NSS വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കീഴരിയൂർ : ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുർവ്വേദ ആശുപത്രി, വെറ്റിനറി ആശുപത്രി എന്നിവയും, ആശുപത്രി പരിസരവും ശുചീകരിച്ച് വേറിട്ട പ്രവർത്തനം കാഴ്ചവെച്ചു. നിരവധി വിദ്യാർത്ഥികളും വളണ്ടിയർമാരും അധ്യാപകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ട് കെ. പി. ഗോപാലൻ നായർ നിർവ്വഹിച്ചു.
പി എച്ച് സി യിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബാബു കുറുമയിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ വി. വി. വിക്രം, ആയൂർവ്വേദ മെഡിക്കൽ ഓഫീസർ സീന ബിമത്തിൽ, വെറ്റിനറി ഡോക്ടർ ഷെസ്ന മുഹമ്മദ്, എൻ എസ് എസ് വളണ്ടിയർ കോ-ഓഡിനേറ്റർ വി. കെ. രജില, ഐ. ഷാജി, വിനീത് കെ. പി, സുധി. ആർ. ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. എ. ഉസ്സൈൻ സ്വാഗതം പറഞ്ഞു.
