കർഷക സേവന കേന്ദ്രം നഴ്സറി ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കർഷക സേവന കേന്ദ്രം നഴ്സറിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും, ഇക്കോ ഷോപ്പിൻ്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസി[ണ്ട് പി. ബാബുരാജും നിർവ്വഹിച്ചു. നഴ്സറി ആദ്യ വില്പനയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. സതി കിഴക്കയിലും, ഇക്കോ ഷോപ്പ് ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സുധ തടവൻ കയ്യിലും നിർവ്വഹിച്ചു.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്സ്. പ്രസിഡണ്ട് എം. നൗഫൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉണ്ണികൃഷ്ണൻ പുക്കാട്, സത്യനാഥൻ മാടഞ്ചേരി, കെ. ഭാസ്കരൻ, കെ. കുഞ്ഞിരാമൻ, കെ.ബാലകൃഷ്ണൻ നായർ, എൻ. സാമിക്കുട്ടി, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിന് എം.പി. അശോകൻ നന്ദി പറഞ്ഞു.




                        
