ക്യാമറാമാന് നേരെ വനിതാ പോലീസിന്റെ അസഭ്യവര്‍ഷം

തിരുവനന്തപുരം: ചാനല്‍ ക്യാമറാമാന് നേരെ വനിതാ പോലീസിന്റെ കൈയേറ്റവും അസഭ്യവര്‍ഷവും. ജയ്ഹിന്ദ് ചാനലിന്റെ കാമറാമാന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. മുഖത്തടിയേറ്റ കാമറാമാന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറിന്റെ ചരമവാര്‍ഷികം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പോലീസ് അതിക്രമമുണ്ടായത്. അകാരണമായാണ് പോലീസുകാരി മര്ദ്ദച്ചതെന്ന് കാമറാമന്‍ പറഞ്ഞു. പോലീസുകാരിയെ തടയാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടും അവര്‍ അസഭ്യവര്‍ഷം തുടരുകയായിരുന്നു.

ചാനല്‍ കാമറാമാനെ മര്‍ദ്ദിച്ച പോലീസുകാരിക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മ്യൂസിയം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ചാനല്‍ കാമറാമാന് നേരെയുണ്ടായ അതിക്രമത്തിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധിച്ചു.

