KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബാങ്കുകള്‍ നാട്ടുകാര്‍ അടപ്പിച്ചു

കോഴിക്കോട് > അഞ്ഞൂറ്, ആയിരം രൂപ നിരോധിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ആവശ്യമായ പണം എത്താത്തതിനെ തുടര്‍ന്ന്  കോഴിക്കോട് ബാങ്കുകള്‍ നാട്ടുകാര്‍ അടപ്പിച്ചു. നാദാപുരം വിലങ്ങാട് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയും പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയും നാട്ടുകാര്‍ ഉപരോധിച്ചു. ബാങ്ക് റീജിയണല്‍ മാനേജര്‍മാര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാനായത്.

വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയിലെ വിലങ്ങാട് പ്രവര്‍ത്തിച്ച കേരളാ ഗ്രാമീണ്‍ ബങ്കിന്റെ ശാഖയാണ് ആദിവാസികളും കുടിയേറ്റ കര്‍ഷകരും ചൊവ്വയച്ച രാവിലെ ഉപരോധിച്ചത്. ദിവസങ്ങളോളമായി ഇടപാടിനെത്തുന്ന നാട്ടുകാര്‍ പണമില്ലെന്ന ബങ്ക് ജീവനക്കാരുടെ മറുപടി കേട്ട് മടങ്ങുകയായിരുന്നു. ചൊവ്വ ഴ്ച്ച രാവിലെയും പണിമല്ലെന്ന് പതിവ് പല്ലവി ആവര്‍ത്തിച്ചതോടെ രോഷാകുലരായ നാട്ടുകാര്‍ മാനേജരെയും ജീവനക്കാരെയും ബാങ്കില്‍ മണിക്കൂറുകളോം പൂട്ടിയിടുകയായിരുന്നു.

വാണിമേല്‍,നരിപ്പറ്റ പഞ്ചായത്തിലെ നൂറുക്കണക്കിന് ആദിവാസികളും കുടിയേറ്റ കര്‍ഷകരും ഉള്‍പെടെയുളള ഇടപാടുകാരാണ് ബാങ്കിന്റെ ഇടപാടുകാര്‍. സംഘര്‍ഷം ഉടലെടുത്തതോടെ വളയം പൊലീസ് സംഭവസ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍, ജനപ്രതിനിധികളായ എന്‍ പി വാസു, കെ പി രാജിവന്‍, ടി ജെ വര്‍ഗ്ഗീസ്, രാജു അലക്സ് എന്നിവര്‍ നാട്ടുകാരമായി  ചര്‍ച്ച നടത്തി. തുടര്‍ന്ന്  ഗ്രാമീണ്‍ ബങ്ക് റീജണല്‍ മേനജര്‍ വ്യാഴാഴ്ച്ചയോടെ പണം ബാങ്കില്‍ നിന്നും വിതരണം ചെയ്യുമെന്ന് ഉറപ്പ് നല്കിയതോടെയാണ് സമരക്കാര്‍ പൂട്ടിയിട്ട ബാങ്ക് തുറക്കാന്‍ അനുവദിച്ചത്.

Advertisements

ബാങ്കിലെ വന്‍കിട അക്കൌണ്ടുകാര്‍ക്ക് പണം ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *