കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഡിറ്റക്ടീവ് നോവലുകളിലൂടെ ആരാധകരുടെ പ്രിയ എഴുത്തുകാരനായി മാറിയ പുഷ്പനാഥ് നൂറിലേറെ മാന്ത്രിക, ഡിറ്റക്ടീവ് നോവലുകള്‍ രചിച്ചിട്ടുണ്ട്.അപസര്‍പ്പകനോവലുകളിലൂടെ വായവനാക്കാരനെ പിടിച്ചിരുത്തിയ പുഷ്പനാഥ് ഇത്തരം കഥകളിലൂടെയാണ് പ്രസിദ്ധനായത്.
കര്‍ദ്ദിനാളിന്റെ മരണം. നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊര്‍ണാഡോ, ഗന്ധര്‍വ്വയാമം എന്നിവയാണ് പ്രധാന കൃതികള്‍. ഇദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് കഴിഞ്ഞ മാസം മരിച്ചിരുന്നു. സംസ്കാരം പിന്നീട് നടക്കും.

