കൊല്ലം താനിക്കുളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി; കൊല്ലം ടൗണിനു സമീപം വിയ്യൂർ ഓഫീസിനടുത്ത് താനിക്കുളത്തിലേക്ക് ലോറി മറിഞ്ഞു. KL.46 P.0145 എന്ന നമ്പറിലുളള ലോറിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. റോഡിനോട് ചേർന്നു കിടക്കുകയായിരുന്ന താനിക്കുളത്തിലേക്ക് കുത്തനെ പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കൊയിലാണ്ടി താലൂക്കാശുപത്രയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽകളേജിലേക്ക് മാറ്റി. കുളത്തിന്റെ അരികിൽ ഉണ്ടായിരുന്ന കുറ്റിയിൽ ഇടിച്ചതിന്റെ ഭാഗമായി ലോറിയുടെ മുൻഭാഗം നിശ്ശേഷം തകർന്നു. ലോറിയിലുണ്ടായിരുന്ന ഇരുമ്പ് മറ്റൊരു ലോറിയിൽ കയറ്റി കണ്ണൂർ ഭാഗത്തേക്ക് കൊണ്ടുപോയി.

