കൊയിലാണ്ടി: സർവ്വദോഷ പരിഹാര ക്രിയകളുടെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തി. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഇടനീർമഠം മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.