കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള കൊയിലാണ്ടിയിലെ ‘ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കാലത്ത് ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്ര മേൽശാന്തി മനോജ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടന്ന ശുദ്ധികലശത്തിനു ശേഷമാണ് കൊടിയേറ്റം നടന്നത്.
വൈകീട്ട് ‘ഭഗവതിയുടെ പ്രതിസ്വരൂപമായ ചോമപ്പന്റെ കാവുകയറ്റം ആചാര അനുഷ്ഠാനങ്ങളോടെ കരിമ്പാപ്പൊയിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്രം ഭക്തി സാന്ദ്രമായി. തുടർന്ന് ഗണപതി ക്ഷേത്രത്തിൽ കുടവരവും എത്തിച്ചേർന്നു. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ വിസ്മയം ഭക്തിഗാനസുധയും, മാങ്കുറുശ്ശി മണികണ്ഠന്റെ തായമ്പകയും അരങ്ങേറി. രാത്രി ഗണപതി ക്ഷേത്രത്തിൽ നിന്നും വില്ലെഴുന്നള്ളിപ്പും, പുലർച്ചെ 2 മണിക്ക് നാന്ദകം. എഴുന്നള്ളിപ്പും കരിമ്പാ പൊയിൽ ക്ഷേത്രത്തിലെത്തിച്ചേരും. 26 ന് വലിയ വിളക്കും, 27 ന് താലപ്പൊലി 28 ന് കുളിച്ചാറാട്ടോടുകൂടി ഉൽസവം സമാപിക്കും,

