കൊയിലാണ്ടി GVHSS ഡിവൈസ് ചാലഞ്ചിലേക്ക് മൊബൈൽ ഫോണുകൾ നൽകി
കൊയിലാണ്ടി: നൂറു ശതമാനം കുട്ടികൾക്കും ഓൺലൈൻ പഠനാവസരം ഒരുക്കാൻ ലക്ഷ്യമിട്ട് കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന ഡിവൈസ് ചാലഞ്ചിലേക്ക് സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് മൊബൈൽ ഫോണുകൾ നൽകി. എസ്.എസ്.ജി. ചെയർമാൻ യു.കെ. ചന്ദ്രൻ, കൺവീനർ എം.ജി. ബൽരാജ് എന്നിവരിൽ നിന്നും പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് പ്രധാനാദ്ധ്യാപിക, എം.ജി. പ്രസന്ന എന്നിവർ ഏറ്റുവാങ്ങി. പി. സുധീർ കുമാർ, കെ. സജിത, കെ.രതീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




