KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സൈന വെഡ്ഡിംഗ് സെന്ററിൽ തീപിടുത്തം

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് മുൻവശം പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര കേന്ദ്രമായ സൈന വെഡ്ഡിംഗ് സെന്ററിൽ തീപിടുത്തമുണ്ടായി. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തീയണക്കുകയായിരുന്നു. ആളപായമോ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഒന്നാമത്തെ നിലയിൽ നിന്നാണ് തീ ഉയർന്നത്.

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി. ബൾബ് സെറ്റിൽ നിന്ന് ഷോർട്ട് സർക്ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. തീപിടുത്തം കണ്ട ഉടൻതന്നെ ജീവനക്കാർ ഫയർ സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിച്ച് തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയ ഉടനെ കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും ആളുകളെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *