കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിൽ ടാറിംങ് പൊട്ടിപ്പൊളിഞ്ഞു

കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റിൽ ടാറിംങ് തകർന്നത് യാത്രക്കാർക്ക് ദുരിതമായി. മാസങ്ങളായിട്ടും പരിഹരിക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദിവസേനെ നൂറ് കണക്കിന് ബസ്സുകളാണ് പഴയ സ്റ്റാന്റിൽ കയറിയിറങ്ങുന്നത് . ബസ്സുകൾ കുഴിയിൽ ഇറങ്ങുന്നത് കാരണം ബസ് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
