കൊയിലാണ്ടി നഗരസഭ സ്കൂളുകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. കാവുംവട്ടം മുസ്ലീം യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ എൻ. എസ്. സീന അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലാലിഷ പുതുക്കുടി, കെ. ലത, വിദ്യാഭ്യസ പ്രവർത്തകൻ ശശി കോട്ടിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ. സരോജിനി സ്വാഗതവും, ബഷീർ വടക്കയിൽ നന്ദിയും പറഞ്ഞു.

