കൊയിലാണ്ടി താലൂക്കാശുപത്രി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കൊയിലാണ്ടി> മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നഗരസഭയുടെയും വികസന സമിതിയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.സലീന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ. ഡോ: സതീശൻ, ലേ സെക്രട്ടറി പി. വിലാസിനി, നഴ്‌സിങ് സൂപ്രണ്ട് പ്രേമകുമാരി, പി.എച്ച്.എൻ ആലീസ് ഉമ്മൻ, ജെ.എച്ച്.ഐ എം.പി സുനിൽ എന്നിവർ സംസാരിച്ചു.
