കൊയിലാണ്ടി കൂട്ടം ഇഫ്താര്‍ സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ചാപ്റ്റർ ഇഫ്താർ സംഗമം നഗര സഭ ചെയർമാൻ അഡ്വ: കെ .സത്യൻ ഉദ്ഘാടനം നിർവഹിച്ചു.കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ ചെയര്മാന് ശിഹാബുദ്ധീൻ എസ് പി എച് അധ്യക്ഷത വഹിച്ചു . പൊതു ഇടങ്ങൾ നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഏല്ലാവർക്കും ഒന്നിചിരിക്കാനുള്ള കൊയിലാണ്ടി കൂട്ടം പ്രവർത്തനങ്ങൾ കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ റമദാന് സന്ദേശം നല്കി സംസാരിച്ചു കൊണ്ട് അബ്ദുസ്സലാം സലാം ഫൈസി അടിവാരം പറഞ്ഞു . അഡ്വ: വിജയൻ , വി പി ഇബ്രാഹിം കുട്ടി ,രാജേഷ് കീഴരിയൂർ ,റഷീദ് മൂടാടി,ഷഫീക് തിക്കോടി,റിസ്വാനുല്‍ ഹഖ് ,തുടങ്ങിയവര്‍ സംസാരിച്ചു ,കൊയിലാണ്ടിയിലെ വിവിധ മത രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു . എ .അസീസ് മാസ്റ്റർ സ്വാഗതവും ടി അനിൽകുമാർ നന്ദി യും പ്രകാശിപ്പിച്ചു .
–
