കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ പൂക്കാട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്. കരിപ്പൂരിലെക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയു ടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഇന്ന് കാലത്ത് 6.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ആളെ ഫയർഫോയ്സ് എത്തി വെട്ടിപൊളിച്ചെടുക്കുകയായിരുന്നു. കാറിലെ എയർ ബാഗ് ഉള്ളത് കാരണം ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റ സാമ്പിത്ത് 27, ആസിയ 28, എന്നിവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
