KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഉപതെരഞ്ഞെടുപ്പിൽ LDF ന് വൻ ഭൂരിപക്ഷം

കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഇത്തവണ 351 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. സി.പി.ഐ(എം) അംഗവും ADS സെക്രട്ടറിയുമായ രേഖ വി. കെ.യാണ് വിജയിച്ചത്.

തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ യു. ഡി. എഫ്‌ന്റെ ജനറ്റിന് വെറും 179 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെ.പിക്ക് കെട്ടി വെച്ച കാശ് നഷ്ടമായി. 63 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 546, യു.ഡി.എഫ്. 272 എന്നിങ്ങനെയായിരുന്നു കക്ഷിനില.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ 82 ശതമാനം (834) വോട്ട് പോൾ ചെയ്തിരുന്നു. ഇത്തവണ 75.8 ശതമാനം (772) വോട്ട് മാത്രമാണ് പോൾ ചെയ്തത്. തെരഞ്ഞെടുപ്പ് വിധിയോട്കൂടി കോൺഗ്രസ്സ് വൻ തകർച്ചയെയാണ് നേരിട്ടത്. KPCC അംഗങ്ങളും ജില്ലാ നേതാക്കളും, മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ നേതാക്കളുടെ വൻ പടയായിരുന്നു പന്തലായനിയിൽ പ്രചാരണത്തിന് നേതൃത്വം നൽകിയത്. എന്നിട്ടും ഇടത് കോട്ടയിൽ ഒരു ചെറു വിള്ളലുകൾ ഉണ്ടാകാനായില്ല. ആദ്യമായി മത്സരത്തിനിറങ്ങി ബി.ജെ.പി.യുടെ സ്ഥാനാർത്ഥി രമ്യയ്ക്ക് കെട്ടി വെച്ച കാശും നഷ്ടമായി.

Advertisements

വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, സി.പി.എം. നേതാക്കളായ ടി. കെ. ചന്ദ്രൻ, ടി. വി. ദാമോദരൻ, എം. വി. ബാലൻ, എം. നാരായണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *