കൈയെത്തും ദൂരത്ത് അദാലത്ത് വഴി 373 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച കൈയെത്തും ദൂരത്ത് അദാലത്ത് വഴി 373 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
കോഴിക്കോട് താലൂക്കിലുള്ളവരുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ ഇന്നലെ എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ നടന്ന സിറ്റിംഗില്‍ 118 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം താമരശേരിയില്‍ നടന്ന പരിപാടിയില്‍ 118 കേസുകള്‍ക്കും കൊയിലാണ്ടിയില്‍ നടന്ന അദാലത്തില്‍ 137 പരാതികള്‍ക്കും നടപടിയായിരുന്നു.

നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ഒട്ടേറെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുള്ളൂ. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ത്വരിതഗതിയില്‍ പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ അദാലത്ത് ആരംഭിച്ചത്. നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റാണ് ജില്ലയില്‍ നാഷണല്‍ ട്രസ്റ്റിന്റെ ലോക്കല്‍ ലെവല്‍ കമ്മറ്റി നടത്തിപ്പ് ചുമതല വഹിക്കുന്നത്.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും, സേവന സന്നദ്ധരായ സംഘടനകളും പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ടസംഘമാണ് അദാലത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം അര്‍ഹരായവര്‍ക്ക് വികലാംഗ പെന്ഷന്, ആശാകിരണം, വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും കളക്ടര്‍ ഉറപ്പുവരുത്തി.

ചിലര്‍ക്ക് വികലാംഗ പെന്ഷന് കുറച്ചുനാളായി ലഭിക്കാത്ത പ്രശ്നമുണ്ടെന്ന് മാതാപിതാക്കള്‍ കളക്ടറെ അറിയിച്ചു. ആശാകിരണത്തിന് അപേക്ഷിക്കാത്തവര്‍ക്ക് ഉടന്‍ അപേക്ഷ നല്‍കാനുള്ള നിര്‍ദ്ദേശവും നല്കി. എന്‍ജിഒ കണ്‍വീനര്‍ പ്രഫ. സി.കെ. ഹരീന്ദ്രനാഥ്, ജൂനിയര്‍ അഡ്മിനിസ്ട്രേഷന് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്. ലതിക, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി. വിലാസിനി, സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന് ബിജ്ളി തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്കി. അടുത്ത അദാലത്ത് 13ന് വടകരയില്‍ നടക്കും. 20ന് ഫറോക്കിലും അദാലത്ത് നടക്കും.
