കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

ഒഡീഷ: ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുര്‍ദ്ദാ ജില്ലയിലാണ് ഗ്രാമീണ ഭവനപദ്ധതിക്ക് കീഴില്‍ വീട് ലഭിക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ എന്നയാള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ വീട് ലഭിക്കണമെങ്കില്‍ പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ കൈക്കൂലി നല്‍കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇയാളോട് ആവശ്യപ്പെട്ടു. ഈ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് ലക്ഷ്മിധര്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. തന്റെ മരണവീഡിയോ ഇയാള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമത്തിലെ കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ഉറപ്പിച്ച് പറയുന്നു. വീട് ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പണത്തിന് വേണ്ടി അനവധി പേരെ സമീപിച്ചു. എന്നാല്‍ ഒരാള്‍ പോലും എന്നെ സഹായിക്കാന്‍ തയ്യാറായില്ല. ഞാനൊരു സാധാരണ തൊഴിലാളിയാണ്. ഇത്രയും പണം ഞാനെവിടെ നിന്ന് സംഘടിപ്പിക്കാനാണ്? ബെഹ്റ വീഡിയോയില്‍ ചോദിക്കുന്നു.

ഒന്നരലക്ഷം രൂപയുടെ കടത്തിലായിരുന്നു ബെഹ്റ എന്ന് വീട്ടുകാര്‍ വെളിപ്പെടുത്തുന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കുര്‍ദ്ദ ജില്ലാ കളക്ടര്‍ നിര്‍മ്മല്‍ മിശ്ര പറഞ്ഞു. ആരാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന കാര്യത്തിലും അന്വേഷണം നടത്തും. ബിജെപി നേതാവ് ധര്‍മ്മേന്ദ്ര പ്രധാന്‍ മരിച്ച ബെഹ്റയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

