കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ചേമഞ്ചേരി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: ശമ്പള, പെന്ഷന് കമ്മീഷനെ നിയമിച്ച് പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്നും, പെന്ഷന്, ജീവനക്കാര്‍ക്ക് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അപാകം സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഉടനടി നടപ്പിലാക്കണമെന്നും, 2019 ജനുവരി മുതല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സമാശ്വാസം കാലതാമസം കൂടാതെ കേരളത്തിലും അനുവദിക്കണമെന്നും, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ചേമഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പൂക്കാടില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.ഗംഗാധരന് നായര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.

പന്തലായനി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ.കെ.മാരാര്‍ ആനുകുല്യ വിതരണം നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.പി.ബാലകൃഷ്ണന്, വി.എം.ലീല, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വേണുഗോപാലന്‍, എ.കെ.അശോകന് എന്നിവര്‍ സംസാരിച്ചു.

