കേരളത്തിലെ നാല് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇ-കാറ്ററിംഗ്
കൊച്ചി: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 45 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനി ഇകാറ്ററിംഗ് സംവിധാനം പ്രയോജനപ്പെടുത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മൊബൈല്‍ ഫോണിലൂടെയോ വെബ് സൈറ്റിലൂടെയോ ആണ് ഓര്‍ഡര്‍ ചെയ്യേണ്ടത്.
ഇകാറ്ററിംഗ് പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് 0120238389299 എന്ന ഫോണ്‍ നമ്പറിലോ 18001034139 എന്ന ടോള്‍ഫ്രീ നമ്പറിലോ വിളിച്ച് ഓര്‍ഡര്‍ നല്‍കാം. അല്ലെങ്കില്‍ 139 എന്ന നമ്പറിലേക്ക് പി.എന്‍.ആര്‍. നമ്പര്‍ സഹിതം എസ്.എം.എസ്. അയയ്ക്കാം. അതുമല്ലെങ്കില്‍ www.ecatering.irctc.co.in എന്ന വെബ് സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം.

