കെ. എസ്. എസ്. പി. യു. കുടുംബമേള സംഘടിപ്പിച്ചു

കൊയിലാണ്ടി > കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി നോർത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സി. അപ്പുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി യു. പി. സ്കൂളിൽ നടന്ന പരിപാടിയിൽ വി. എം. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുടുംബവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് നടന്നു. കെ. കെ. ബാലൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി. സുധാകരൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പന്തലായനി നോർത്ത് ഏരിയാ സെക്രട്ടറി എൻ. ശ്രീധരൻ സ്വാഗതവും, കെ. ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
