കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു

പെരിന്തല്‍മണ്ണ: കീഴാറ്റൂരില്‍ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പട്ടിക്കാട് പതിനെട്ടുപടിയില്‍ പഴക്കമേറിയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ തകര്‍ന്നു വീണാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നു അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു.
