KOYILANDY DIARY

The Perfect News Portal

കൃത്രിമ ദ്വീപിലെ ഹോട്ടല്‍, ഏറ്റവും ചിലവേറിയ സ്യൂട്ടും ടെറസിലെ ബീച്ചും… ബുര്‍ജ് അല്‍ അറബ് അത്ഭുതപ്പെടുത്തും

ദുബായുടെ ചിത്രങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തവണ പതിഞ്ഞിരിക്കുവാന്‍ സാധ്യതയുള്ള ഒരിടം.. ദുബായിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഹോട്ടലുകളിലൊന്ന് എന്ന വിശേഷണം മാത്രം പോരാ ബുര്‍ജ് അല്‍ അറബിന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഇത് കൃത്രിമ ദ്വീപില്‍ ഒറ്റയാനായി, തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച തന്നെ ഒരെടുപ്പാണ്. ദുബായ് കാഴ്ചകളില്‍ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയായ ബുര്‍ജ് അല്‍ അറബിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം…

Read also… ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ലോകത്തിലെ ഉയരം കൂടിയ ഹോട്ടലുകളിലൊന്ന്! ആകാ‌ശംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളു അതിലെ അത്ഭുതക്കാഴ്ചകളും എന്നും ദുബായുടെ ഒരു പ്രത്യേകതയാണ്. അത്തരത്തിലുള്ള ഇവിടുത്തെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുര്‍ജ് അല്‍ അറബ്. 321 മീറ്റര്‍ ആണ് ഇതിന്റെ ആകെ ഉയരം.

Advertisements

നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ് കുറേ കാലത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ എന്ന ബഹുമതി ബുര്‍ജ് അല്‍ അറബിന് ഉണ്ടായിരുന്നു. പിന്നീട് മറ്റു നാല് ഹോട്ടലുകള്‍ ഇതിന്റെ ഉയരത്തെ മറികടന്നു.ഗെവോറ ഹോട്ടൽ, JW മാരിയറ്റ് മാർക്വിസ് ദുബായ്, ഫോർ സീസൺസ് പ്ലേസ് ക്വാലാലംപൂർ, റൊട്ടാനയുടെ റോസ് ആൻഡ് റെയ്ഹാൻ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഹോട്ടലാണ് ബുർജ് അൽ അറബ്. ഈഫൽ ടവറിനേക്കാൾ 14 മീറ്റർ ഉയരം കൂടുതലും അമേരിക്കയിലെ എംപയർ സ്റ്റേറ്റ് കെട്ടിടത്തേക്കാൾ 60 മീറ്റർ നീളം കുറവുമാണ് ഇതിനുള്ളത്. എന്നതു കൂടി ഓര്‍ക്കാം.

നില്‍ക്കുന്നത് കൃത്രിമദ്വീപില്‍ ബുര്‍ജ് അല്‍ അറബിന്റെ നീളവും രൂപവും മാത്രമല്ല നമ്മളെ അതിശയിപ്പിക്കുന്നത്, അത് നില്‍ക്കുന്ന സ്ഥലം കൂടിയാണ്. ഒരു കൃത്രിമ ദ്വീപിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ അംബരചുംബി കെട്ടിടമാണിത്. പേർഷ്യൻ ഗൾഫിലെ ഒരു കൃത്രിമ ദ്വീപിലാണ് ഇതുള്ളത്. ജുമൈറ ബീച്ചിൽ നിന്ന് 280 മീറ്റർ (920 അടി) അകലെയാണ് കൃത്യമായ സ്ഥാനം. ഇങ്ങനെയയൊരു കൃത്രിമദ്വീപില്‍ നില്‍ക്കുന്നതിനാല്‍ അതിന്‍റേതായ പ്രത്യേകതകളും ഇതിന്റെ നിര്‍മ്മിതിയില്‍ കാണാം. കടൽത്തീരത്തെ നിഴൽ മൂടുന്നത് ഒഴിവാക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന.

നിര്‍മ്മാണത്തിനായി നികത്തിയ ഭൂമി അതിന്റെ ആവശ്യങ്ങളിലേക്ക് മാറ്റുവാന്‍ രണ്ട് വര്‍ഷവും പിന്നീട് ഹോട്ടല്‍ നിര്‍മ്മിക്കാന്‍ മൂന്നും വര്‍ഷവും എടുത്തു. ബീച്ച് ഫ്രണ്ട് പ്രദേശം മുമ്പ് ചിക്കാഗോ ബീച്ച് എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നത്. PC:Sascha Bosshard മുറികളും സ്യൂട്ടുകളും പ്രസിദ്ധമായ ജുമൈറ ഗ്രൂപ്പിന്റെ കീഴിലാണ് ബുര്‍ജ് അല്‍ അറബ് ഉള്ളത്. നീളത്തില്‍ മുന്‍പിലാണെങ്കിലും നമ്മള്‍ കരുതുന്ന പോലെ സ്യൂട്ടുകള്‍ ഇവിടെയില്ല. 202 കിടപ്പുമുറി സ്യൂട്ടുകൾ ഉൾക്കൊള്ളാൻ കഴിയുന്ന 28 ഇരട്ട നില നിലകൾ മാത്രമേ ഇവിടെയുള്ളൂ. എന്നാല്‍ വളരെ വിശാലമാണ് ഓരോ സ്യൂട്ടും. ഇവിടുത്തെ ഏറ്റവും ചെറിയ സ്യൂട്ടിന് 169 ചതുരശ്ര മീറ്റർ (1,820 ചതുരശ്ര അടി) വിസ്തീർണ്ണമുണ്ട്, അതേസമയം ഏറ്റവും വലിയത് 780 ചതുരശ്ര മീറ്റർ (8,400 ചതുരശ്ര അടി) ആണുള്ളത്.

 

മുറികള്‍ ഇങ്ങനെ 142 സിങ്കിള്‍ ബെഡ്റൂം ഡീലക്സ് സ്യൂട്ടുകൾ, 28 ഡബിള്‍ ബെഡ്റൂം ഡീലക്സ് സ്യൂട്ടുകൾ, 18 പനോരമിക് സ്യൂട്ടുകൾ, 4 ക്ലബ് സ്യൂട്ടുകൾ, 6 ഡിപ്ലോമാറ്റിക് സ്യൂട്ടുകൾ, 2 പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, 2 റോയൽ സ്യൂട്ടുകൾ എന്നിങ്ങനെയാണ് ഇവിടെ ലഭ്യമായ മുറികളുടെ കണക്ക്. PC:Tyler Nowak ലോകത്തിലെ ഏറ്റവും ചെലവേറിയ സ്യൂട്ടുകളിലൊന്ന് അത്യാ‍‍‍ഡംബരം നിറഞ്ഞ സൗകര്യങ്ങളാണ് ഇവിടെ ഹോട്ടലില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബുർജ് അൽ അറബിലെ റോയൽ സ്യൂട്ട് ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടൽ സ്യൂട്ടുകളിൽ ഒന്നാണ്. ഒരു രാത്രിക്ക് 28,000 യുഎസ് ഡോളർ ആണ് ഇതിന്റെ ചിലവ്. എന്നാല്‍ ഇത് പണമുണ്ടെങ്കില്‍ ലഭിക്കണമെന്നില്ല. റോയൽ സ്യൂട്ട് വളരെ ആഡംബരമുള്ളതും പ്രധാനപ്പെട്ട വ്യക്തികൾക്കായി മാത്രം നീക്കിവച്ചിരിക്കുന്നതുമാണ്.

അതിമനോഹരമായ മജ്‌ലിസ് ശൈലിയിലുള്ള ലോഞ്ച്, ലൈബ്രറി, സിനിമാ റൂം എന്നിവയ്‌ക്കൊപ്പം രണ്ട് മാസ്‌റ്റർ ബാത്ത്‌റൂമുകളും, ഓരോന്നിനും പൂർണ്ണ വലുപ്പത്തിലുള്ള ജക്കൂസികളും ഉണ്ട്. ആയിരം ഡോളര്‍ മുതലാണ് ഇവിടുത്തെ മറ്റു സ്യൂട്ടുകളുടെ നിരക്ക് ആരംഭിക്കുന്നത്. വെള്ളത്തിനടിയിലെ റസ്റ്റോറന്‍റ് ആകാശംമുട്ടി നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ അങ്ങ് ഭൂമിക്കടിയില്‍ കടലില്‍ വെള്ളത്തിലും ഒരു റസ്റ്റോറന്‍റുണ്ട്. അല്‍ മഹാറാ അഥവാ മുത്തുച്ചിപ്പി എന്നാണ് ഇതിന്റെ പേര്. റെസ്റ്റോറന്റിൽ ഏകദേശം 990,000 ലിറ്റർ വെള്ളം ഉള്‍ക്കൊള്ളുന്ന ഒരു അക്വേറിയം കാണാം. സിമുലേറ്റഡ് അണ്ടർവാട്ടർ യാത്രയിലൂടെ വേണം ഇവിടെയെത്തുവാന്. ടാങ്കിന്റെ മതിൽ അക്രിലിക് ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 റെസ്റ്റോറന്റുകളിൽ ഒന്നായി ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആകെ ആറ് റസ്റ്റോറന്‍റുകളാണ് ഇതിനുള്ലത്.

ടെറസിലെ ലക്ഷ്വറി ബീച്ച് മനുഷ്യനിർമിത ലക്ഷ്വറി ബീച്ച് സൗകര്യമാണ് ഇതിന്റെ ടെറസിലുള്ളത്. 10,000 ചതുരശ്ര മീറ്റർ ആഡംബര പ്ലാറ്റ്‌ഫോം, രണ്ട് കുളങ്ങളും കബാനകളും 1,120 ചതുരശ്ര മീറ്റർ ബീച്ച് ഏരിയയും ചേരുന്നതാണിത്. ഇതിനായി മാത്രം 1,000 ടൺ വെള്ള മണൽ ആണ് ഇവിടേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ടെറസ് ഫിൻലൻഡില്‍ വെച്ച് നിര്‍മ്മിക്കുകയും അത് ആറ് കഷ്ണങ്ങളാക്കി ദുബായിലേക്ക് കൊണ്ടുവരികയുമായിരുന്നു. ആമകള്‍ക്കായുള്ള ആശുപത്രി അത്ഭുതപ്പെടുത്തുന്ന വേറെയും സവിശേഷതകല്‍ ഈ ഹോട്ടലിനുണ്ട്. ഹോട്ടലിൽ ഒരു പ്രത്യേക ടർട്ടിൽ ഹോസ്പിറ്റൽ ഉണ്ട് ദുബായിലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഓഫീസ്, ദുബായ് ഫാൽക്കൺ ക്ലിനിക്ക്, സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറി എന്നിവയുമായി സഹകരിച്ച് അസുഖമുള്ളതും പരിക്കേറ്റതുമായ കടലാമകളെ ചികിത്സിക്കുന്ന ദുബായ് ടർട്ടിൽ റീഹാബിലിറ്റേഷൻ പ്രോജക്ട് ആണ് ഇവിടെയുള്ളത്.

2004-ൽ ഇത് ആരംഭിച്ചതിനുശേഷം, 1,600-ലധികം കടലാമകളെ രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലേക്ക് സുരക്ഷിതമായി തിരിച്ചയച്ചിട്ടുണ്ട് PC:Cédric Frixon കപ്പലിന്‍റെ രൂപത്തില്‍ ഒരു കപ്പലിന്റെ ആകൃതിയിലാണ് ബുർജ് അൽ അറബ് ഉള്ളത്. 1993-ൽ, ഡബ്ലൂ എസ് അറ്റ്കിൻസിന്റെ ആർക്കിടെക്റ്റ് ആയിരുന്ന ടോം റൈറ്റ് ആണ് ഇത് രൂപകല്പന ചെയ്തത്. ദുബായുടെ ഐക്കണ്‍ ആക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നിര്‍മ്മാണം. 1994-ൽ നിര്‍മ്മാണം ആരംഭിച്ചു. 3000 കമ്പനികളും കരാറുകാരും യുകെ, യുഎസ്എ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള 250 ഡിസൈനർമാർ; ഏത് സമയത്തും സൈറ്റിൽ 3500 തൊഴിലാളികളും എന്നിങ്ങനെയാണ് ഇതിന്റെ നിര്‍മ്മാണം മുന്നേറിയത്. 1999 ഡിസംബർ 1 നാണ് ഇത് ലോകത്തിനായി തുറന്നു നല്കിയത്.

Leave a Reply

Your email address will not be published.