KOYILANDY DIARY.COM

The Perfect News Portal

കൂടത്തായി കൊലപാതക പരമ്പര: മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ കൊയിലാണ്ടി പോലീസ്‌ കസ്റ്റഡിയിൽ വാങ്ങി

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു എന്ന എം. മാത്യു (57) നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളി ജോസഫിനെ (47) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി.  കൊയിലാണ്ടി സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷണം നടത്തുന്നത്. 2014 ഏപ്രിൽ 24നാണ്  ടോം തോമസിന്റെ ഭാര്യാ സഹോദരനായ മാത്യു കൊല്ലപ്പെട്ടത്.

റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ആവശ്യപ്പെടുകയും ചെയ്തിതിരുന്ന മാത്യുവിനെ മദ്യത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.  ഈ കേസിൽ എം. എസ്. മത്യു രണ്ടാം പ്രതിയും, പ്രജു കുമാർ മൂന്നാം പ്രതിയുമാണ്. ബുധനാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ജോളിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായി വിട്ട് കൊടുത്തത്.

കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം ചോദ്യം ചെയ്യാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *