കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കി

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കി. യൂണിറ്റ് സെക്രട്ടറിയെ ഉള്‍പ്പെടെയാണ് പുറത്താക്കിയിട്ടുള്ളത്. കോളേജിലെ എസ് എഫ് ഐ നേതാക്കളായ വിഷ്ണു സുരേഷ്, കെ എഫ് അഫ്രീദി, പ്രജിത് കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്.
പ്രവര്‍ത്തകരുടെ നടപടി സംഘടനയുടെ സല്‍പേരിന് കളങ്കമായെന്ന് വിലയിരുത്തലുണ്ടായി.
മാഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയെ ജില്ലാ സെക്രട്ടറിയേറ്റ് താക്കീത് ചെയ്തു.സംഭവത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സാദാചാര പൊലീസ് ചമയുന്നു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചത്.

ഇതേത്തുടര്‍ന്ന് കോളേജിലെ ഇടത് അധ്യാപക സംഘടനയില്‍ ഉള്‍പ്പെട്ടവരടക്കം പ്രിന്‍സിപ്പലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരുന്നു.

