കളരി പരിശീലനം പുനരാരംഭിച്ചു

കൊയിലാണ്ടി: അണേലയിൽ കളരി പുനരാരംഭിച്ചു ആരംഭിച്ചു. നൂറ്റാണ്ടുകളുടെ കളരി പാരമ്പര്യമുള്ള കളരിയാണ് അണേല വലിയ മുറ്റം കളരി. പുല്ലിരിക്കൽ കുഞ്ഞിക്കേളപ്പകുറുപ്പ്, വലിയ മുറ്റത്ത് രാരു കുറുപ്പ് മുതലായവരായിരുന്നു മുൻകാലങ്ങളിൽ കളരി പരിശീലിപ്പിക്കുകയും ഉഴിച്ചിൽ നടത്തുകയും ചെയ്തിരുന്നത്.

ആത്മ രക്ഷയ്ക്കും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും കളരി പോലുള്ള ആയോധന കലകൾ അനിവാര്യമാണെന്നുള്ള തിരിച്ചറിവാണ് അണേല വലിയമുറ്റത്ത് കളരി പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചത് എന്ന് ഭാരവാഹികളായ ജയപ്രകാശ് ചെറുപൂള കണ്ടി, മധുസൂദനൻ വലിയ മുറ്റത്ത്, അനൂപ് ചേളന്നൂർ എന്നിവർ പറഞ്ഞു. കാവുംതറയിൽ വർഷങ്ങളായി പരിശീലനം കൊടുത്തുകൊണ്ടിരിക്കുന്ന അജയൻ ഗുരുക്കളാണ് കളരി പരിശീലനത്തിനു നേതൃത്വം കൊടുക്കുന്നത്.


