KOYILANDY DIARY.COM

The Perfect News Portal

കലോത്സവ നഗരിയില്‍ അധ്യാപക സംഘടനയുടെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി > കോഴിക്കോട്‌ റവന്യൂ ജില്ലാ കലോത്സവ നഗരിയില്‍ നോണ്‍ അപ്രൂവ്‌ഡ്‌ ടീച്ചേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. അഞ്ച്‌ വര്‍ഷം ജോലി ചെയ്‌തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ പ്രതിഷേധം. കോടതി വിധി അനുകൂലമായി വന്നിട്ടും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപട്‌ തിരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വരുമെന്ന്‌ യുണിയന്‍ മുന്നറിയിപ്പ്‌ നല്‍കി. പ്രതിഷേധ പ്രകടനത്തിന്‌ സംസ്ഥാന പ്രസിഡണ്ട്‌ യൂസഫ്‌ എളമ്പിലാട്‌, സെക്രട്ടറി സായ്‌ കിരണ്‍, ജില്ലാ പ്രസിഡണ്ട്‌ നിസാര്‍ എം. സി, ദിമ്യ, അസ്‌ന, സജിന, ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news