കടലാക്രമണം രൂക്ഷം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലില്‍ ശക്തമായ കടലാക്രമണമുണ്ടായി. ഈ ഭാഗത്തു നിന്ന് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
തൃശൂര്‍ എറിയാട് കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനിയിലും ശക്തമായ കടലാക്രമണമാണുണ്ടായത്. ഇവിടെ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

തിരൂരില്‍ കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

