KOYILANDY DIARY.COM

The Perfect News Portal

ഔഷധ സസ്യതോട്ടം നിർമ്മിച്ചു

പയ്യോളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ഗവ താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ പി രാജേഷ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. അരുൺ അഭിലാഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം പി ജിതേഷ് ശ്രീധർ സ്വാഗതവും എക്സ് ക്രിസ്റ്റിദാസ് നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *