ഓണക്കാലത്ത് ബിവറേജസ് കോര്പ്പറേഷന് വിറ്റത് 532 കോടി രൂപയുടെ മദ്യo

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ എട്ടു ദിവസത്തെ കണക്കാണ് ബിവറേജസ് കോര്പ്പറേഷന് പുറത്തുവിട്ടിരിക്കുന്നത്. എട്ടു ദിവസത്തിനിടെ 409.55 കോടി രൂപയുടെ മദ്യമാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 353.08 കോടിയായിരുന്നു.

ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനമായ (സപ്തംബര്‍ 13) വരെ 532 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്പ്പറേഷന് വിറ്റത്.
Advertisements

