ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 260 കുപ്പി മദ്യം പിടികൂടി
പയ്യോളി: മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നം 260 കുപ്പി മദ്യം പയ്യോളി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മാഹിയിൽ നിന്നും വരുന്ന ഓട്ടോയിൽ നിന്ന് മദ്യം പിടിച്ചത്. പോലീസിന്റെ പരിശോധന കണ്ട് ഓട്ടോ തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്നപ്പോൾ ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. വാഹനത്തിൻ്റെ പിൻവശത്തെ കാരിയർ ഭാഗത്തും, ഡ്രൈവറുടെ കാബിനിൻ്റെ മുകളിലുമായിരുന്നു മദ്യക്കുപ്പികൾ സൂക്ഷിച്ചത്. പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു, എസ്.ഐ.മാരായ പി.എം. സുനിൽകുമാർ, പി. രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ വി. ജിജോ, കെ. സുനിൽ, എം.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.