ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലം ചാത്തൻ പാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (54), ഭാര്യ സന്ധ്യ (46), മക്കളായ കണ്ണപ്പൻ എന്ന് വിളിക്കുന്ന അഭിജിത്ത് (16), മകൾ അമയ (12), മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ (78) എന്നിവരാണ് മരിച്ചത്.

ചാത്തൻപാറയിൽ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ. നേരം പുലർന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ മരണ കാരണം പറയാനാകൂ എന്നാണ് പറയുന്നത്.


