എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

കൊയിലാണ്ടി > കൊയിലാണ്ടി നിയോജക മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പര്യടനം പാലക്കുളത്ത് കെ. പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സിൽക്ക്ബസാർ, കൊയിലോത്തുപടി, മുചുകുന്ന്, ചിങ്ങപുരം, ഓടുകമ്പനി, കെൽട്രോൺ, കോടിക്കൽ, വാഴവളപ്പിൽ, കടലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നന്തി ടൗണിൽ സമപിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി. കെ. മുകുന്ദൻ, കെ. വി. സുരേഷ്, ശ്യാംലാൽ, വി. വി. ബാലൻ, വി. കെ. ജയൻ, ടി. കെ. പത്മനാഭൻ, എന്നിവർ സംസാരിച്ചു.
