എസ്. ഡി. പി. ഐ. സ്ഥാനാർത്ഥി ഇസ്മയിൽ കമ്മന രണ്ടാംവട്ട പര്യടനം പൂർത്തിയാക്കി

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം എസ്. ഡി. പി. ഐ. സ്ഥാനാർത്ഥി ഇസ്മയിൽ കമ്മന
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ അരങ്ങാടത്തുനിന്ന് ആരംഭിച്ച് മാടാക്കര കവലാട് പ്രദേശത്ത് എത്തിയപ്പോൾ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. പൊയിൽക്കാവ് ബീച്ച് സുനാമി കോളനി എന്നിവിടങ്ങളിൽ എത്തിയപ്പോൾ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പരാതി പ്രവാഹമായിരുന്നു. സ്ഥാനാർഥിയോടൊപ്പം മുസ്തഫ കവലാട്, ഖാദർ എം. പി, റിയാസ് പി. ആർ, ഷഫീഖ് പി. പി, മുഹമ്മദാലി, റാഷിദ് വി. എം, തുടങ്ങിയവർ അനുഗമിച്ചു.
