ഊർജ്ജസംരക്ഷണ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെൻറർ സി.ഇ.ഡിയുമായി ചേർന്ന് ദർശനം കാള്ളണ്ടിതാഴം ഗ്രന്ഥാലയം, കുറുവങ്ങാട് ഐ.ടി.ഐ എന്നിവയുടെ സഹകരണത്തോടെ ഊർജ്ജസംരക്ഷണ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു റാലി ഫ്ലാഗ് ഓഫ് ചെയ്തു. സതീശൻ കൊല്ലറക്കൽ, സി.സുനിത, എം.സഞ്ജയ്, കെ.പി.മുഹമ്മദലി, അക്ഷയ് എന്നിവർ
നേതൃത്വം നൽകി. ബോധവൽക്കരണ പരിപാടി കെ.ഷിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ബിനില അധ്യക്ഷയായി.
ഐ.ടി.ഐ.പ്രിൻസിപ്പൽ ടി.കെ.സുമതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.സതീശൻ ക്ലാസ് നയിച്ചു. മുചുകുന്ന് ഭാസ്കരൻ, കെ.കെ.സുകുമാരൻ, അക്ഷയ് എന്നിവർ സംസാരിച്ചു.

