ഇഫായ് ബൈത്തുകള്‍ക്ക് താളം വെച്ച് വേദിയില്‍ ദഫ്‌മുട്ടുമായി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞ 17 വര്‍ഷമായി ആധിപത്യം ഉറപ്പിച്ച് മുന്നേറുന്ന തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഷിക് & പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദഫ്‌മുട്ട് ഈതവണയും ഒന്നാ സ്ഥാനത്ത്. കാപ്പാട് കോയ ഗുരുക്കളുടെ ശിക്ഷണ്തതില്‍ ദഫ് മുട്ടിന് പേരും പ്രശസ്‌തിയും കേട്ട് ആലസം വീട്ടില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍. ഈ കഴിഞ്ഞ കേരളോത്സവത്തിലും ഇവരുടെ ദഫ്‌മുട്ടിനായിരുന്നു ഒന്നാം സ്ഥാനം.
