ഇന്ന് വൈകിയോടുന്ന ട്രെയിനുകള്‍

ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ട 12685 ചെന്നൈ – മംഗലാപുരം എക്സ്പ്രസ് രാത്രി 10.15 നും രാത്രി 8.55 ന് പുറപ്പെടേണ്ട 22639 ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് രാത്രി 11 മണിക്കും മാത്രമെ പുറപ്പെടൂ എന്ന് ദക്ഷിണറെയില്‍വേ അറിയിച്ചു. ചെന്നൈ ആറക്കോണത്തെ റെയില്‍ പാതയുടെ അറ്റകുറ്റപ്പണിയാണ് ട്രെയിനുകള്‍ വൈകാന്‍ കാരണമെന്നും റെയില്‍വേ വ്യക്തമാക്കി.
