KOYILANDY DIARY.COM

The Perfect News Portal

ആശ്വാസത്തിന്റെ സ്‌നേഹ സംഗമം അശരണര്‍ക്ക് സ്വാന്തനമായി

കൊയിലാണ്ടി > അശരണരായവരും രോഗാവസ്ഥയില്‍ കഴിയുന്നവരും ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അലതല്ലിയ നിമിഷങ്ങളില്‍ വേറിട്ട കാഴ്ചയായിമാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വതതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പൊയില്‍കാവ് ഹയര്‍സെക്കണ്ടറി സകൂളില്‍ നടത്തിയ രണ്ടു ദിവസത്തെ സ്‌നേഹസംഗമം ശ്രദ്ധേയമായി. കെ. ദാസന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മേലൂര്‍ വാസുദേവന്‍, ചിത്രകാരന്‍ യു. കെ. രാഘവന്‍, ഇ. നാരായണന്‍, കന്മന ശ്രീധരന്‍, ഡി. എം. ഒ. ഡോ: സരിത, പഞ്ചായത്ത് സഥിരം സമിതി ചെയര്‍മാന്‍മാരായ കെ. ഗാതാനന്ദന്‍, പുഷ്പ ഡോ; പ്രസില തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ ഒത്തുചേര്‍ന്നു.

Share news