KOYILANDY DIARY.COM

The Perfect News Portal

അമൃത് പദ്ധതിക്ക് 28-ന് തുടക്കമാവും

കോഴിക്കോട് : കേന്ദ്ര നഗരവികസന വകുപ്പും സംസ്ഥാന നഗരകാര്യ വകുപ്പും കേരളത്തിലെ 9 നഗരങ്ങളില്‍ നടപ്പാക്കുന്ന അടല്‍ മിഷന്‍ ഫോര്‍ റിജ്യുവനേഷന്‍ & അര്‍ബര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ടൗണ്‍ഹാളില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന നഗരകാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് നഗരങ്ങളെ കൂടുതല്‍ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം.

Share news