അനുമോദനവും നിയമബോധവൽക്കരണ ക്ലാസും
അത്തോളി: ജീവകാരുണ്യ പ്രവർത്തകൻ ജയരാജൻ (അനുഗ്രഹ), ഉള്ളിയേരി പഞ്ചായത്ത് 12 -ാം വാർഡ് കുടുംബശ്രീ എഡി എസിൻ്റെ സഹകരണത്തോടെ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നിയമബോധവൽക്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡൻറ് സി.അജിത ഉദ്ഘാടനം ചെയ്തു. പുത്തഞ്ചേരി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ജയരാജൻ അനുഗ്രഹ അധ്യക്ഷനായി.

മുഖ്യാതിഥി റിട്ട. ജില്ലാ ജഡ്ജി കൃഷ്ണൻകുട്ടി ബോധവൽക്കരണ ക്ലാസെടുത്തു. പി. എൽ.വി മാരായ ജാസ്മിൻ അലി പുത്തഞ്ചേരി, സഹൽ പാവണ്ടൂർ, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കിരാലൂർ, കെ. മുഹമ്മദ് നിഹാൽ കിരാലൂർ സംസാരിച്ചു. എഡിഎസ് സെക്രട്ടറി നീതു ഷാജി സ്വാഗതവും രമ കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു.


