അഡ്വ.എം.സി.വി.ഭട്ടതിരിപ്പാട് അനുസ്മരണം

കൊയിലാണ്ടി> കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ.എം.സി.വി. ഭട്ടതിരിപ്പാടിന്റെ ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം പി.ലക്ഷ്മി അമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.കെ. പ്രഭാകരൻ, രാമകൃഷ്ണൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ഇളയിടത്ത് വേണു ഗോപാൽ, കെ.രാജലക്ഷ്മി അമ്മ, എം. പ്രഭാകരൻ, അണേല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
