ഗാനപ്രഭാ പുരസ്കാര സംഗീത മത്സരം സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണത്തിൻ്റെ ഭാഗമായി നടത്തുന്ന ഗാന പ്രഭാ പുരസ്കാരത്തിനുള്ള ശാസ്ത്രീയ സംഗീത മത്സരം ഏപ്രിൽ 18 ന് നടക്കും. പൂക്കാട് കലാലയത്തിലെ 15 നും 30 നും ഇടയിൽ പ്രായപരിധിയിലുള്ള പൂർവ്വ വിദ്യാർത്ഥികൾക്കായാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്. യുവ സംഗീതജ്ഞരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൻ്റെ വിശദാംശങ്ങൾ കലാലയം ഓഫീസിൽ നിന്ന് നേരിട്ടോ 9446068788 ഫോൺ നമ്പറിലോ ലഭിക്കും. അപേക്ഷിക്കുന്നതിന്നുള്ള അവസാന തിയ്യതി ഏപ്രിൽ 15.