KOYILANDY DIARY

The Perfect News Portal

മൈതാനി വളപ്പില്‍ ഗഫൂറിനെ ആദരിച്ചു

കൊയിലാണ്ടി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനവും സഹായവും വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവാസിയുമായ കൊയിലാണ്ടി മൈതാനി വളപ്പില്‍ എം.വി. ഗഫൂറിനെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു. കൊയിലാണ്ടി മുൻ എം.എൽ.എയും സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍ മാസ്റ്റർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗഫൂറിന് ഉപഹാര സമര്‍പ്പണവും അദ്ധേഹം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എം. ഹാരീസ് ബാഫഖി തങ്ങള്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കബീര്‍ സലാല, ഉസ്മാന്‍ ബാഫഖി എന്നിവര്‍ ഷാളണിയിച്ച് ആദരിച്ചു.  ഐ.എന്‍.എല്‍ മണ്ഡലം കമ്മറ്റിയുടെ ഉപഹാരം പി.വി.ഹനീഫ കൈമാറി. യു.കെ.ചന്ദ്രന്‍, ഹുസ്സയിന്‍ കോയ തങ്ങള്‍, എം.റഷീദ്, യു.കെ.പവിത്രന്‍, എം.വി.ഇസ്മായില്‍, മുഹമ്മദ് അറഫ, മുതുബി മുഹമ്മദ് ബാത്ത, സുബൈര്‍, മുജീബ് പാലക്കല്‍, അമീര്‍, പി.എം.മനാഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *