KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി നോർത്ത് എ.കെ.ജി. ലൈബ്രറി നേതൃത്വത്തിൽ രൂപീകരിച്ച സുരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റ് നഗരസഭാ ചെയർപേഴ്‌സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ സുമതി കെ, പ്രജിഷ പി. സിഡിഎസ് ചെയർപേഴ്‌സൺ പി. എം ഇന്ദുലേഖ എന്നിവർ ആശംസകൾ നേർന്നു.

ജീവിതശേലി രോഗങ്ങളും നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ താലൂക്കാശുപത്രി കൺസൽട്ടന്റ് ഫിസിഷ്യൻ ഡോക്ടർ സുധീഷ് ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി. മുൻ കൗൺസിലർ ടി.പി. രാമദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഠത്തിൽ ദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി രതീഷ് സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *