KOYILANDY DIARY

The Perfect News Portal

സുനീഷിന്‍റെ ദു:ഖം കണ്ടറിഞ്ഞ്​ മുഖ്യമന്ത്രി: മോഷ്​ടിക്കപ്പെട്ട സൈക്കിളിന്​ പകരം പുതിയ സൈക്കിള്‍

കോട്ടയം: മകന്‍റെ സൈക്കിള്‍ മോഷ്​ടിക്കപ്പെട്ട സുനീഷിന്‍റെ സങ്കടം കണ്ടറിഞ്ഞ്​ പുതിയത്​ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കോട്ടയം ജില്ലാ കലക്​ടര്‍ എം.അഞ്​ജന സുനീഷിന്‍റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കിള്‍ മകന്‍ ജസ്റ്റിന്​ കൈമാറി.

ജന്മനായുള്ള വൈകല്യത്തോട്​ പൊരുതി സുനീഷ്​ സ്വരൂക്കൂട്ടിയ സമ്ബാദ്യത്തില്‍ നിന്ന്​ മകന്‍ ജസ്റ്റിനായി വാങ്ങിയ സൈക്കിള്‍ കഴിഞ്ഞ ദിവസം മോഷ്​ടിക്കപ്പെട്ടിരുന്നു. സൈക്കിള്‍ കണ്ടുകിട്ടുന്നവര്‍ വിവരമറിയിക്കണമെന്ന്​ അഭ്യര്‍ഥിച്ച്‌​ സുനീഷ്​ ഫേസ്​ബുക്കില്‍ പോസ്റ്റിടുകയും ചെയ്​തിരുന്നു.

ഇത്​ നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പിന്നീട്​ സുനീഷിന്‍റെ മകന്​ സൈക്കിള്‍ വാങ്ങി നല്‍കാമെന്ന്​ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത്​ മുഖ്യമന്ത്രി കാണുകയും പ്രശ്​നത്തില്‍ ഇടപെടുകയുമായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *