KOYILANDY DIARY

The Perfect News Portal

ജനമൈത്രി പോലീസും സുമനസ്സുകളും ചേർന്ന് നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകും

പയ്യോളി: തുറയൂരിലെ സുമനസ്സുകളും പയ്യോളി ജനമൈത്രി പോലീസും ചേർന്ന് കിഴക്കാനത്ത് മുകളിൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഫാത്തിമ, രാധ എന്നിവർക്ക് വീട് നിർമിക്കുന്നു. ഇടിഞ്ഞ് വീഴറായ വീട്ടിലാണ് ഇവരുടെ താമസം. വീടുകളുടെ കുറ്റിയടിക്കൽ കർമം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. അശ്വകുമാർ, തേനാങ്കലിൽ ഇസ്മയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

പയ്യോളി ഇൻസ്പെക്ടർ എം.പി. ആസാദ്, തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ഗിരീഷ്, വാർഡംഗം രാമകൃഷ്ണൻ, എം.പി. ഷിബു, കെ. രാജീവൻ, അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *