KOYILANDY DIARY

The Perfect News Portal

കോഴിക്കോട്​ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്​: മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്​ രോഗം സ്ഥിരീകരിച്ചത്​.

കോഴിക്കോട്​ കോട്ടാംപറമ്പില്‍ 11കാരന്‍ ഷിഗല്ല ബാധിച്ച്‌​ മരിച്ചിരുന്നു. കുട്ടിയുടെ സംസ്​കാര ചടങ്ങില്‍ പ​ങ്കെടുത്ത 56പേര്‍ക്ക്​ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അഞ്ചുപേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു.

കണ്ണൂര്‍ ചിറ്റാരിപറമ്പില്‍ കഴിഞ്ഞദിവസം ആറുവയസുകാരന്​ ഷിഗല്ല സ്​ഥിരീകരിച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയില്‍ 56വയസുള്ള വ്യക്തിക്കാണ്​ ഷിഗല്ല സ്​ഥിരീകരിച്ചത്​. കൂടുതല്‍ സ്ഥലങ്ങളില്‍ ഷിഗല്ല സ്​ഥിരീകരിക്കുന്നതോടെ ആരോഗ്യവകുപ്പ്​ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *