KOYILANDY DIARY

The Perfect News Portal

ബൈക്കില്‍ കറങ്ങി മാല മോഷണം; യുവാവ് അറസ്റ്റിൽ

ചാത്തന്നൂര്‍: ആഡംബര ബൈക്കില്‍ വഴിയാത്രക്കാരും കച്ചവടക്കാരുമായ സ്ത്രീകളുടെ മാല പൊട്ടിച്ച്‌ കടന്നുകളയുന്ന സംഘത്തിലെ പ്രധാനിയെ ചാത്തന്നൂര്‍ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ചേര്‍ന്ന് പിടികൂടി. പാറശ്ശാലക്കടുത്ത് ഇഞ്ചിവിളയില്‍നിന്ന് തിരുവനന്തപുരം പാറശ്ശാല ഇഞ്ചിവിള ബീവി മന്‍സിലില്‍ എസ്. യാസര്‍ അറഫത്ത് (19 -അര്‍ഫാന്‍) ആണ് പോലീസ് പിടിയിലായത്. ഒക്ടോബര്‍ 31ന് പുലര്‍ച്ച ആറോടെ ചാത്തന്നൂര്‍ ഊറാംവിളക്കു സമീപം മത്സ്യകച്ചവടത്തില്‍ ഏര്‍പ്പെട്ട ശക്തികുളങ്ങര സ്വദേശിനിയുടെ സ്വര്‍ണമാലയും കുരിശും മത്സ്യം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണ​െന്‍റ നിര്‍ദേശപ്രകാരം ചാത്തന്നൂര്‍ എ.സി.പി ഷെനു തോമസിെന്‍റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചിരുന്നു. മോഷണത്തിനുശേഷം അതിവേഗം ബൈക്ക് ഓടിച്ചുപോയ പ്രതികളെ ചാത്തന്നൂര്‍ മുതല്‍ പാറശ്ശാല വരെ ഇരുനൂറോളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് തന്ത്രപരമായി പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ മനീഷ് ഇൗ മാസം ആറിന് പിടിയിലായിരുന്നു. നാഗര്‍കോവില്‍, കോയമ്ബത്തൂര്‍, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി നാഗര്‍കോവില്‍ കോട്ടാര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ അടിപിടി- മോഷണക്കേസില്‍ പ്രതിയാണ്. നാഗര്‍കോവിലില്‍ വിറ്റ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്​റ്റിന്‍ ജോണ്‍, എസ്.ഐമാരായ സരിന്‍, നാസറുദ്ദീന്‍, റെനോക്സ്, ഷാന്‍ ഹരിലാല്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ജയകുമാര്‍, എ.എസ്.ഐ ബൈജു പി. ജെറോം, രിപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *