KOYILANDY DIARY

The Perfect News Portal

സീഡ് ക്ലബ്ബ് കൃഷി വ്യാപന പദ്ധതി: പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു


ചിങ്ങപുരം: സീഡ് ക്ലബ്ബ്  കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ വി.വി. സുരേഷ് നാലാം ക്ലാസ് ലീഡർ എസ്. അനിരുദ്ധിന് വിത്ത് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. 

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു.    സീഡ് കോ-ഓർഡിനേറ്റർ പി.നൂറുൽഫിദ, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *